പാലാ: മാർത്തോമ്മാശ്ലീഹായുടെ ഭാരതപ്രവേശനദിനത്തിന്റെ ഓർമ്മകളിൽ നിറഞ്ഞ് പാലാ രൂപത മൂന്നാമത് എപ്പാർക്കിയൽ അസംബ്ലിക്ക് തുടക്കമായി.

ക്‌നാനായ യാക്കോബായ സഭ വലിയമെത്രാപ്പോലീത്ത ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സെവേറിയോസ്, പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ, രൂപത ചാൻസിലർ റവ.ഡോ. ജോസഫ് കുറ്റിയാങ്കൽ എന്നിവർ പ്രസംഗിച്ചു.
ക്രിസ്തീയ ദൗത്യവും ജീവിതവും പ്രാദേശികസഭയിലും സമൂഹത്തിലും എന്നവിഷയത്തെ അധികരിച്ചുള്ള അംസബ്ലി നാളെ (വ്യാഴം) സമാപിക്കും.
മുഖ്യവികാരിജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ, വികാരി ജനറാൾമാരായ മോൺ. ഡോ. ജോസഫ് മലേപറമ്പിൽ, മോൺ. ഡോ. സെബാസ്റ്റിയൻ വേത്താനത്ത്, മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, രൂപത എഡ്യൂക്കേഷണൽ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ബർക്ക്മാൻസ് കുന്നുംപുറം എന്നിവർ അജപാലശുശ്രൂഷാസംബന്ധിയായ പങ്കുവെയ്ക്കൽ നടത്തി.
ഗ്രേറ്റ്ബ്രിട്ടൺ രൂപതാധ്യക്ഷൻ, മാർ ജോസഫ് സ്രാമ്പിക്കൽ, റവ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, ഫാ. പോളി മണിയാട്ട്, ഡോ. വി.പി ദേവസ്യ, ബിനോയി ജോൺ അമ്പലംകട്ടയിൽ എന്നിവർ വിവിധവിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
രണ്ടാംദിവസമായ ഇന്ന് ആറിന് അസംബ്ലി ആരംഭിക്കും. 6.30ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട് വിശുദ്ധകുർബാനയർപ്പിക്കും. കാർഷിക മേഖലയുടെ കുതിപ്പും കിതപ്പും ക്രൈസ്തവ സഭാസംഭാവനകൾ- രാജ്യാന്തര കാഴ്ചപ്പാടുകൾ എന്നിവിഷയത്തിൽ അഡ്വ.വി.സി സെബാസ്റ്റ്യനും കുടുംബങ്ങളും സ്ത്രീശാസ്തീകരണവും എന്നവിഷയത്തിൽ ഷേർളി ചെറിയാൻ മഠത്തിപറമ്പിലും ആനുകാലിക വിശ്വാസപരിശീലനം എന്നവിഷയത്തിൽ ഡോ. അലക്‌സ് ജോർജ് കാവുകാട്ട്, കേരളത്തിലെ സാമൂഹിക-സാമ്പത്തിക പ്രതിസന്ധികൾ എന്നിവിഷയത്തിൽ തലേശ്ശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംബ്ലാനിയും ക്ലാസുകൾ നടത്തും. വിവിധവിഷയങ്ങളെ അധികരിച്ചുള്ള ചർച്ചകളും റിപ്പോർട്ട് അവതരണവും അസംബ്ലിയുടെ ഭാഗമായി നടക്കും.
സമാപനദിനത്തിൽ മാർ ജോസഫ് കൊല്ലംപറമ്പിൽ, സിസ്റ്റർ മേരി ആൻ, അഡ്വ. സാം സണ്ണി, സിജു കൈമാനാൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.