കോവിഡ് പ്രതിരോധം: സഹായഹസ്തവുമായി പാലാ രൂപത

കോവിഡ് രണ്ടാം തരംഗത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി പാലാ രൂപത. രൂപതയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിലും ഇടവക പള്ളികളുടെ ആഭിമുഖ്യത്തിലുമാണ് ഈ സഹായം ജനങ്ങളിലേക്ക് എത്തിക്കുന്നത്. കമ്മ്യൂണിറ്റി കിച്ചണുകളിലേക്കുള്ള ഭക്ഷ്യോത്പന്നങ്ങളുടെ രൂപതാതല വിതരണോദ്‌ഘാടനം ബിഷപ് ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. ആവശ്യക്കാരനിലേക്ക് അവശ്യ വസ്തുക്കൾ എത്തിച്ചു നൽകുന്നത് സഭയുടെ പാരമ്പര്യവും സുവിശേഷവത്കരണവുമാണെന്നു തദവസരത്തിൽ ബിഷപ് കല്ലറങ്ങാട്ട്  പറഞ്ഞു.