കോവിഡിലെ കാരുണ്യക്കാഴ്ചയായി മാർ സ്ലീവാ മെഡിസിറ്റി കോവിഡ് ഫൈറ്റേഴ്‌സ്

സേവനത്തിനു പുതിയ മുഖം നൽകി മാർ സ്ലീവാ മെഡിസിറ്റി കോവിഡ് ഫൈറ്റേഴ്‌സ്. കഴിഞ്ഞ നാലാഴ്ചക്കിടെ ആതുരസേവനത്തിൻ്റെ നന്മമുഖവുമായി ഡോക്ടർ ആൻ ടോമിനാ തോമസിൻ്റെയും ഡോക്ടർ ജെസ്വിൻ ജോർജിൻ്റെയും  നേതൃത്വത്തിലുള്ള ഈ മെഡിസിറ്റി മെഡിക്കൽ സംഘം മുന്നൂറിൽപ്പരം കുടുംബങ്ങളിൽ എത്തിച്ചേർന്ന് കോവിഡ് പരിശോധനകൾ നടത്തുകയും വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുകയും ചെയ്‌തു. ഏതു സമയത്തും വിളിക്കാൻ തങ്ങളുടെ മൊബൈൽ ഫോൺ നമ്പറും നൽകിയാണ് ഡോക്ടർമാർ ഓരോ വീടുകളിൽ നിന്നും മടങ്ങിയത്. ഇനിയും കോവിഡ് രോഗികൾക്ക്  മാർ സ്ലീവാ മെഡിസിറ്റി കോവിഡ് ഫൈറ്റേഴ്‌സിൻ്റെ സൗജന്യ സേവനം ലഭിക്കുന്നതാണ്. ഇതിനായി വിളിക്കേണ്ട നമ്പർ 9188525941.