ന്യൂനപക്ഷ ആനുകൂല്യം : മുഖ്യമന്ത്രി ഇടപെടണമെന്നു സീറോ മലബാർ ഏകോപന സമിതി

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ വകുപ്പു വഴിയുള്ള ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാൻ അടിയന്തര നടപടി വേണമെന്നു സീറോ മലബാർ സഭയുടെ സംഘടനകളുടെ ഏകോപന സമിതി. ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിക്കുന്നതിനു നിയോഗിച്ചിട്ടുള്ള ജസ്റ്റീസ് ജെ. ബി. കോശി കമ്മിറ്റിക്ക് പ്രവർത്തന സൗകര്യം ഒരുക്കാൻ മുഖ്യമന്ത്രി സത്വര നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.