മാർ സ്ലീവാ മെഡിസിറ്റി പാലാ ഇനി കൂടുതൽ ജനകീയം

കേരളത്തിലെ മികച്ച ടെർഷ്യറി കെയർ ഹോസ്പിറ്റൽ ആയ മാർ സ്ലീവാ മെഡിസിറ്റി പാലാ ഇനി കൂടുതൽ ജനകീയമാകുന്നു. ജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ ആശുപത്രിയിലെ പ്രക്രിയകൾ പൂർത്തീകരിക്കുവാൻ സഹായിക്കുന്ന പുതിയ ബ്ലോക്ക്  (14-06-2021) രാവിലെ 9 മണിക്ക് പാലാ രൂപതയുടെ അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവദിച്ചു. ഇൻഷുറൻസ്, പബ്ലിക് റിലേഷൻസ്, രോഗികളുടെ അഡ്മിഷൻ തുടങ്ങി നിരവധി ഡിപ്പാർട്ടുമെൻ്റെ കളാണ് ഇവിടെ രോഗികൾക്ക് എളുപ്പത്തിൽ പ്രയോജനപ്പെടുത്താവുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നത്. ആശുപത്രി റിസെപ്ഷനോട് ചേർന്നുള്ള ലൈറ്റ് വെൽ ഏരിയയിൽ ആണ് ഈ ഡിപ്പാർട്ടുമെൻ്റെകൾ ഇനി മുതൽ പ്രവർത്തിക്കുന്നത്.