മാർപാപ്പ - മോദി കൂടിക്കാഴ്ച ശനിയാഴ്ച

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തി ശനിയാഴ്ച ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. റോമിൽ നടക്കുന്ന ജി 20 ഉച്ചക്കോടിക്കിടെയാണ് ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായി ഇന്ത്യൻ പ്രധാനമന്ത്രി ശനിയാഴ്ച രാവിലെ 8.30ന് കൂടിക്കാഴ്ച നടത്തുന്നത്. അരമണിക്കൂർ മാർപാപ്പയും മോദിയുമായി മാത്രമായി ചർച്ച നടത്തും. മാർപാപ്പയെ ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി ഔദ്യോഗിമായി ക്ഷണിക്കുമെന്നാണ് റിപ്പോർട്ടുകൾ.