കൂട്ടിക്കലിൻ്റെ വീണ്ടെടുപ്പിന് രൂപത പ്രതിജ്‌ഞാബദ്ധം. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്.

പാലാ: പ്രകൃതിക്ഷോഭത്തിൽ വീടും വീട്ടുപകരണങ്ങളും ജീവനോപാധികളും നഷ്ടപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ രൂപത പ്രതിജ്‌ഞാബദ്ധമാണന്ന് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കൂട്ടിക്കലിൻ്റെ  പുന: നിർമ്മിതിക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഓരോരുത്തർക്കും കടമയുണ്ടന്നും ബിഷപ്പ് തുടർന്നു പറഞ്ഞു.പ്രകൃതി ദുരന്തത്തിൽ അകപ്പെട്ട അനേക കുടുംബങ്ങൾക്ക് ആശ്വാസം പ്രദാനം ചെയ്തു കൊണ്ട് പാലാ രൂപതയുടെ കൂട്ടിക്കൽ മിഷൻ പ്രവർത്തനം സജീവമായിരിക്കുന്നതിൽ ബിഷപ്പ് ഏവരേയും അഭിനന്ദിച്ചു. നാനാ ജാതി മതസ്ഥരായ 171 കുടുംബങ്ങൾക്ക് രൂപതയുടെ വിവിധ ഇടവകകളിൽ നിന്ന് സമാഹരിച്ച ഗൃഹോപകരണങ്ങൾ, ഗ്യാസ് സ്റ്റൗ, കട്ടിൽ, ബെഡ്, പഠനോപകരണങ്ങൾ, സാനിറ്റേഷൻ ഐറ്റംസ് എന്നിവ ഉൾപ്പെടുന്ന അതിജീവന കിറ്റുകളുടെ വിതരണോദ്ഘാടനം   നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്.