എസ് എം വൈ എം കുറവിലങ്ങാട് ഫൊറോനയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും സെമിനാറും നടത്തി. ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് സെന്റ് ജോർജ് വയലാ പള്ളിയിൽ ചേർന്ന ഉണർവ് ലഹരി വിരുദ്ധ ക്യാമ്പയിൻ വികാരി റവ ഫാ ജോസ് കോട്ടയിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് പി.എസ്. ഡബ്ലിയു. എസ് രൂപത ഡയറക്ടർ ഫാ തോമസ് കിഴക്കേൽ മുഖ്യ പ്രഭാഷണം നടത്തി. പിന്നീട് കുറവിലങ്ങാട് എക്സ്സൈസ് ഓഫീസിലെ സിവിൽ എക്സ്സൈസ് ഓഫീസർ ദീപേഷ് എ എസ് സെമിനാർ നയിച്ചു. തുടർന്ന് വയലാ പള്ളിയിൽ നിന്നും വയലാ ജംഗ്ഷനിലേക്ക് യുവജനങ്ങളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു. പാലാ സോഷ്യൽ വെൽഫയർ സൊസൈറ്റിയുടെ കൂടെ സഹകരണത്തോടെ നടത്തപ്പെട്ട ഈ പരിപാടിയിൽ എസ് എം വൈ എം മേഖല പ്രസിഡന്റ് എബി അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ ഫാ ജോസഫ് ആലനിക്കൽ, യൂണിറ്റ് ഡയറക്ടർ ഫാ തോമസ് പേഴുംകാട്ടിൽ, ജനറൽ സെക്രട്ടറി ഏബൽ സോനു എന്നിവർ പ്രസംഗിച്ചു. 150 യുവജനങ്ങൾ പങ്കെടുത്ത ഈ പരിപാടി വൈകുന്നേരം 4.30 ന് റാലിയോടെ സമാപിച്ചു.
