ഡോ. സിസ്‌റ്റർ റെജിനാമ്മ ജോസഫ് പാലാ അൽഫോൻസാ കോളജ് പ്രിൻസിപ്പൽ

പാലാ അൽഫോൻസാ കോളജ് പ്രിസിപ്പലായി ഡോ. സിസ്‌റ്റർ റെജിനാമ്മ ജോസഫ്  സി.എം.സി. യെ നിയമിച്ചു. കോളജിലെ നിലവിലെ വൈസ് പ്രിൻസിപ്പലും സാമ്പത്തികശാസ്ത്ര വിഭാഗം മേധാവിയുമാണ്. കോളജ് പ്രിൻസിപ്പലായി മൂന്നു വർഷം സേവനമനുഷ്ഠിച്ച ഡോ. സിസ്‌റ്റർ തെരേസ് മടുക്കക്കുഴി വിരമിച്ച ഒഴിവിലാണ് ഈ നിയമനം. മലയാള വിഭാഗം മേധാവി ഡോ. സിസ്‌റ്റർ മിനിമോൾ മാത്യുവിനെ കോളജ് വൈസ് പ്രിൻസിപ്പലായി നിയമിച്ചു. പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി റവ. ഡോ. ഷാജി ജോൺ നിലവിൽ കോളജിൻ്റെ വൈസ് പ്രിൻസിപ്പലാണ്.