പാലാ: പാഠപുസ്തകങ്ങൾ വിനിമയം ചെയ്യുന്നതോടൊപ്പം നല്ല മൂല്യ സംഭരണിയുടെ ഉത്തരവാദിത്വം കൂടി വഹിക്കുന്നവരാകണം അധ്യാപകരെന്ന് പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്.
കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് മധ്യമേഖല നേതൃസംഗമം പാലാ മാർ സ്ലീവ മെഡിസിറ്റിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്. കോതമംഗലം, എറണാകുളം, വരാപ്പുഴ, കോട്ടപ്പുറം, കൊച്ചി, ഇടുക്കി, കാഞ്ഞിരപ്പള്ളി, പാലാ, മൂവാറ്റുപുഴ, ആലപ്പുഴ തുടങ്ങിയ പത്തു രൂപതകൾ ഉൾക്കൊള്ളുന്നതാണ് മദ്ധ്യമേഖല.
