പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ ആസ്ഥാനമന്ദിരം

പാലാ: ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട് പുതിയ ആസ്ഥാനമന്ദിരത്തിലേക്ക് മാറുന്നു. പുതിയ ബഹുനിലമന്ദിരത്തിൻ്റെ  വെഞ്ചരിപ്പുകർമം 20.11.2021, ശനിയാഴ്ച    ഉച്ചകഴിഞ്ഞ് 2.30ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നിർവ്വഹിക്കും. മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസ് പുളിക്കൽ, മാർ ജോസഫ് പള്ളിക്കാപറമ്പിൽ, മാർ മാത്യു അറയ്ക്കൽ, മാർ ജേക്കബ് മുരിക്കൻ, മോൺ. തോമസ് പടിയത്ത്, മോൺ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, മാനേജർ ഫാ. ഫിലിപ്പ് ഞരളക്കാട്ട്, പ്രോ മാനേജർ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ഫാ. മോർളി കൈതപ്പറമ്പിൽ എന്നിവർ സഹകാർമികരാവും.

തുടർന്ന് നടക്കുന്ന സൗഹൃദസമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, പി.ജെ ജോസഫ് എംഎൽഎ, ജോസ് കെ മാണി, പി.സി ജോർജ്, ജോർജ് ജെ മാത്യു, എംപിമാരായ ആൻൻ്റെ  ആൻ്റെണി, തോമസ് ചാഴിക്കാടൻ, ഡീൻ കുര്യാക്കോസ്, എംഎൽഎമാരായ മാണി സി കാപ്പൻ, മോൻസ് ജോസഫ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, അനൂപ് ജേക്കബ്, ജോബ് മൈക്കിൾ, പാലാ മുൻസിപ്പൽ ചെയർമാൻ ആൻൻ്റെ   ജോസ് പടിഞ്ഞാറേക്കര, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റെ നിർമ്മല ജിമ്മി, ഡയറക്ടർ ഡോ. സിറിയക് തോമസ്, പ്രിൻസിപ്പൽ ഡോ. വി വി ജോർജ്കുട്ടി, വൈസ് പ്രിൻസിപ്പൽ ഡോ. ബേബി തോമസ്  തുടങ്ങിയവർ പങ്കെടുക്കും.